
തെലങ്കാനയിലെ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോ വിവാദത്തിൽ. മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിൽ മിസ് വേൾഡ് മത്സരാർത്ഥികൾ നിരനിരയായി ഇരിക്കുന്നതും കുറച്ച് സ്ത്രീകൾ കാലിൽ വെള്ളം ഒഴിച്ച് തൂവാല കൊണ്ട് തുടയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മെയ് 31ന് ഹൈദരാബാദിൽ നടക്കുന്ന മിസ് വേൾഡ് മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച സന്ദർശനത്തിനിടെയാണ് സംഭവം.
അതേസമയം അതിഥികളെ ദൈവികമായി കാണുന്ന അതിഥി ദേവോ ഭവ എന്ന ഇന്ത്യൻ പാരമ്പര്യമാണിതെന്നാണ് തെലുങ്കാന സർക്കാരിന്റെ വിശദീകരണം. സംഭവത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ ഇതിന് നിയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആർഎസ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.