
രാവിലെ മുതൽ പെയ്യുന്ന മഴയെ വക വയ്ക്കാതെ സംസ്ഥാന കായിക വകുപ്പിന്റെ ലഹരിക്കെതിരായ പോരാട്ടത്തിൽ ആലപ്പുഴയിലെ ജനതയൊന്നാകെ അണിനിരന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നയിക്കുന്ന ‘കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ജില്ലയിലെ പര്യടനം മാരത്തോണോടെയാണ് ആരംഭിച്ചത്. പൂപ്പള്ളി ജംഗ്ഷനിൽ നിന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോൺ ഇഎംഎസ് സ്റ്റേഡിയത്തിൽ സമാപിച്ചു. സ്റ്റേഡിയത്തിൽ നിന്ന് കായിക മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച വാക്കത്തോൺ അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഫ്ലാഗ് ഓഫ് ചെയ്തു. എംഎൽഎമാരായ പിപി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ തുടങ്ങിയവരും വാക്കത്തോണിൽ പങ്കെടുത്തു. റോളർ സ്കേറ്റിംഗ് താരങ്ങൾ, കളരി, കരാട്ടെ, കുങ്ഫു, ജൂഡോ തുടങ്ങി വിവിധ ആയോധകലാ താരങ്ങൾ, ഫുട്ബോൾ താരങ്ങൾ, വിവിധ കായിക അസോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങൾ, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ അടക്കം വലിയൊരു ജനാവലിതന്നെ വാക്കത്തോണിൽ അണിനിരന്നു.
വാക്കത്തോൺ വൈഎംസിഎ ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറാഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, സ്റ്റാന്റിങ് കമ്മിറ്റി അംഗംവും മുൻ ദേശീയ ബോക്സിങ് താരവുമായ കെ സി ലേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, സെക്രട്ടറി ടി പി ജോയ്, വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി ജയമോഹൻ, കുര്യൻ ജയിംസ്, പി കെ ഉമാനാഥൻ, സി വി ബിജിലാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജില്ലയിലെ വിവിധ കളിക്കളങ്ങൾ സന്ദർശിച്ച കായിക മന്ത്രി, കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.