
കേരളം നടപ്പാക്കിയ ലോക കേരള സഭയെ മറ്റ് സംസ്ഥാനങ്ങൾക്കും പരിചയപ്പെടുത്താനൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ലോക കേരള സഭയുടെ വിശദവിവരങ്ങൾ തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അംഗൻ ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് കത്ത് നല്കി. പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. ഏപ്രിലിൽ സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പ്രവാസി കൂട്ടായ്മകൾ നടത്താൻ വിദേശകാര്യ മന്ത്രാലയം മുൻകൈയെടുക്കണം എന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിരുന്നു.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കഴിഞ്ഞ നാലു വര്‍ഷമായി കേരളം നടത്തുന്ന ലോക കേരള സഭയ്ക്ക് വേദിയാവുന്നത് നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളാണ്. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭാ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. പ്രവാസികൾക്ക് പ്രോത്സാഹനവും ആദരവും നൽകിക്കൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപകസംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലേക്കെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ലോക കേരളസഭ മുന്നോട്ടുവയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.