22 December 2025, Monday

Related news

December 18, 2025
December 15, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025
November 30, 2025
November 27, 2025
November 20, 2025
November 19, 2025

ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത് നൽകിയതിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ട്; എന്നാൽ നിർമ്മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി

Janayugom Webdesk
കൊല്ലം
May 22, 2025 9:38 pm

ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത് നൽകിയതിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ നിർമ്മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത 66ലെ നിർമ്മാണത്തിനിടയിൽ ഉണ്ടായ തകര്‍ച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം അവർ ഉപയോഗിക്കുകയാണ്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകണം. ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കി. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയപാത അതോറിട്ടിയുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.