
പുന്നപ്രയിൽ കടലാക്രമണം രൂക്ഷം . പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരവും സമീപത്തെ ദേവാലയവും വീടുകളും കടലാക്രമണത്തിൽ തകരാവുന്ന സ്ഥിതിയാണ്. പടിഞ്ഞാറ് നിന്ന് ആർത്തലച്ചെത്തുന്ന കൂറ്റൻ തിരമാലകൾ തീരം പിഴുതു മുന്നോട്ടു നീങ്ങുകയാണ്. തീരം സംരക്ഷിക്കാൻ നട്ടുപിടിപ്പിച്ച നൂറു കണക്കിനു കാറ്റാടി മരങ്ങൾ നിലംപൊത്തി. ഇവ കടലിൽ ഒഴുകി നടക്കുകയാണ്. വണ്ടാനം മാധവൻ മുക്ക്, പുന്നപ്ര ചള്ളി ഫിഷ് ലാന്റ്, പുന്നപ്രവിയാനി, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി ഈ ഭാഗങ്ങളിലെല്ലാം ഭീതി വിതച്ച് കടൽ കയറുകയാണ്.
കടൽ ഭിത്തിയില്ലാത്ത വിയാനിയിൽ റോഡു വരെ തിരമാലകൾ ഇരച്ചുകയറി. മാധവൻ മുക്കിൽ കടൽ ഭിത്തിയും കവിഞ്ഞു കടൽ കയറി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വാവക്കാട്ട് പൊഴി മുഖത്തേക്കു വണ്ടാനത്തെ പുലിമുട്ടിൽ ഇടിച്ചു വരുന്ന കടൽ ജലം ഇരച്ചുകയറുന്നതിനാൽ ഇതു രാത്രിയോടെ നിറഞ്ഞു കവിയാൻ സാധ്യത ഏറെയാണ്. കടലാക്രമണം ശക്തമായ നർബോനയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യു സംഘം സന്ദർശനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.