7 February 2026, Saturday

Related news

February 6, 2026
February 3, 2026
January 31, 2026
January 28, 2026
January 28, 2026
January 24, 2026
January 23, 2026
January 14, 2026
January 11, 2026
January 11, 2026

കോവിഡ്​ ഭീഷണിയിൽ ജില്ല; മേ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥിതീകരിച്ചത് 146 കേസ്

Janayugom Webdesk
പ​ത്ത​നം​തി​ട്ട
May 28, 2025 6:06 pm

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മേ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 146 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍ അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. നി​ല​വി​ല്‍ 122 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ണ്ട്. മ​ഴ​ക്കാ​ല രോ​ഗ​ത്തി​നൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും കൂ​ടു​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. കോ​വി​ഡി​ന് സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ മ​റ്റ് പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ​യും മു​ന്‍ക​രു​ത​ല്‍ വേ​ണം. എ​ലി​പ്പ​നി​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍ഷ​ക​ര്‍, ക്ഷീ​ര​ക​ര്‍ഷ​ക​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, കൂടാതെ മ​ലി​ന​ജ​ല​സ​മ്പ​ര്‍ക്ക സാ​ധ്യ​ത​യു​ള്ള തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​രും ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ഡോ​ക്‌​സി സൈ​ക്ലി​ന്‍ 200 മി​ല്ലി​ഗ്രാം ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ക​ഴി​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.