22 January 2026, Thursday

Related news

November 22, 2025
June 23, 2025
June 20, 2025
June 17, 2025
June 2, 2025
June 2, 2025
June 1, 2025
June 1, 2025
June 1, 2025
June 1, 2025

‘നിലമ്പൂരിന്റെ സുൽത്താൻ തുടരും’; പി വി അൻവർ മത്സരിക്കുമെന്ന് സൂചന നൽകി കൂറ്റൻ ബോർഡുകൾ

Janayugom Webdesk
മലപ്പുറം
May 28, 2025 7:32 pm

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കുമെന്ന് സൂചന നൽകി കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ. ‘നിലമ്പൂരിന്റെ സുൽത്താൻ പി വി അൻവർ തുടരും’; എന്നെഴുതിയായ ബോർഡുകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ്‌ വച്ചത്.

തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ. ഇന്ന് രാവിലെ അൻവർ നടത്തിയ പത്രസമ്മേളനത്തിൽ തന്റെ ഡിമാന്റുകൾ കോൺഗ്രസ് അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കുമെന്ന സൂചന നൽകിയിരുന്നു. ഇതിനെ ചൊല്ലി കോൺഗ്രസിലും കലാപം ആരംഭിച്ചിട്ടുണ്ട്. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.