
ട്രാന്‍സ്ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും, അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന് എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്ദ്ദേശിച്ചുകോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്.
അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്കാന് കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി. നേരത്തെ കോര്പറേഷന് ട്രാൻസ്ജെൻഡർ ദമ്പതികള്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കൂവെന്ന് കോര്പറേഷന് അറിയിച്ചു.
ഇതനുസരിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു. തുടര്‍ന്ന്2023ലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇതിലാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. കോര്പേറഷന് ഇവര്‍ക്ക് പുതിയ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.