21 December 2025, Sunday

Related news

December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025

തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികള്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
June 3, 2025 11:23 am

കിളിമാനൂർ നഗരൂർ ഊന്നൻകല്ലിൽ വെള്ളല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിഞ്ഞു. റോഡിന് വീതിയില്ലാത്ത ഒരു ഭാഗം ചരിഞ്ഞാണ് ബസ് പൂർണ്ണമായും വയലിലേക്ക് മറിഞ്ഞത്. ബസിൽ 25 കുട്ടികളും ഡ്രൈവറും ആയയും ഒരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.