1 February 2026, Sunday

Related news

January 16, 2026
December 13, 2025
October 25, 2025
October 20, 2025
June 17, 2025
June 6, 2025
April 16, 2025
March 21, 2025
February 17, 2025
February 8, 2025

പെന്‍ഷന്‍ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശം ദുഖകരമെന്ന് ടി പി രാമകൃഷ്ണന്‍

Janayugom Webdesk
കോഴിക്കോട്
June 6, 2025 4:48 pm

പെന്‍ഷന്‍ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശം ദുഖകരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പെന്‍ഷന്‍ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പെന്‍ഷന്‍ പ്രത്യുല്പാദനപരമല്ല എന്ന നിലപാട് കോണ്‍ഗ്രസ് ആദ്യം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.പെന്‍ഷനില്‍ യുഡിഎഫ് സംഭാവന 100 മാത്രമാണ്. പെൻഷൻ തുക വർധിപ്പിക്കും, വീട്ടമ്മമാർക്കും പെൻഷൻ പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ വാങ്ങുന്ന കുടുംബങ്ങളെ അവഹേളിക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്. കെ സി വേണുഗോപാലിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. വേണുഗോപാലിൻ്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായാണ് എൽ ഡി എഫ് കാണുന്നത്. 

ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് എൽ ഡി എഫ് ചർച്ചയാക്കുന്നത് മണ്ഡലത്തിൽ എൽ ഡി എഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെന്നല ബാലകൃഷ്ണ പിള്ളയുടെ വേർപാടിൽ എൽ ഡി എഫ് അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.