13 February 2026, Friday

Related news

February 9, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 14, 2026
January 13, 2026

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം; നിയമനിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാക്കും

Janayugom Webdesk
കൊച്ചി
June 9, 2025 5:43 pm

സിനിമ മേഖലയിലെ നിയമനിർമാണം ലക്ഷ്യമിട്ടുള്ള സിനിമാ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോൺക്ലേവ് പൂർത്തിയായി രണ്ട് മാസത്തിനുള്ളിൽ നിയമനിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിനിമ മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുക. കോൺക്ലേവിൽ ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സിനിമ നയരൂപീകരണത്തിന്റെ നിർണായക ഭാഗമാകും. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കുന്നതിനുള്ള സമയക്രമം അറിയിക്കാൻ കഴിഞ്ഞ സിറ്റിങ്ങിൽ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ ഈ വിവരങ്ങൾ സമർപ്പിച്ചത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ഐടി(പ്രത്യേക അന്വേഷണ സംഘം) 10 ദിവസത്തെ സാവകാശം തേടി. ഈ ആവശ്യം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. 10 ദിവസത്തിന് ശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.