14 January 2026, Wednesday

Related news

December 31, 2025
December 29, 2025
December 26, 2025
December 15, 2025
November 27, 2025
November 25, 2025
November 23, 2025
November 11, 2025
November 4, 2025
September 21, 2025

താനെ ട്രെയിന്‍ ദുരന്തത്തിന് കാണമായത് ഒരു ബാഗ് എന്ന് കാഴ്ചക്കാര്‍

Janayugom Webdesk
മുംബൈ
June 10, 2025 10:18 am

നാല് പേരുടെ മരണത്തിനിടയാക്കിയ മുംബൈ ലോക്കല്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം എതിരെ പോയെ ട്രെയിനിലെ യാത്രാക്കാരന്‍ തോളില്‍ ധരിച്ചിരുന്ന ബാഗ് തട്ടിയെന്ന് ദൃക്സാക്ഷി. ട്രെയിനിന്റെ വാതിലിൽ തൂങ്ങിനിൽക്കുകയായിരുന്ന ഇയാളുടെ ബാഗ് എതിർവശത്തുകൂടി പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിൽ തട്ടിയതോടെ യാത്രക്കാർ ഓരോരുത്തരായി ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തിരക്കേറിയ രണ്ട് ലോക്കൽ ട്രെയിനുകൾ കുത്തനെയുള്ള വളവിൽ കടന്നുപോകുമ്പോൾ ഫുട്ബോർഡിൽ യാത്ര ചെയ്ത യാത്രക്കാർ താഴേക്ക് വീണാണ് അപകടമുണ്ടായത്.

ട്രെയിനുകളിലൊന്ന് കസാറയിലേക്കും മറ്റേത് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കും പോകുകയായിരുന്നു.പതിവുപോലെ ഞങ്ങൾ അതേ ട്രെയിനിൽ കയറി, മരിച്ച സരോജ് ഫുട്ബോർഡിനടുത്ത് നിന്നു. നല്ല ചൂടായിരുന്നു, കല്യാണിന് ശേഷം ട്രെയിൻ ദീവയിൽ വെച്ച് തിരക്കേറിയപ്പോൾ സരോജ് കമ്പാർട്ട്‌മെന്റിന് പുറത്ത് നിൽക്കുകയായിരുന്നു. ഞങ്ങൾ ദീവ കടന്നുപോകുമ്പോൾ ട്രെയിനിൽ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു,അപകടത്തിൽ മരിച്ച സരോജിനൊപ്പം ദിവസവും യാത്ര ചെയ്യുന്ന ഷിർസാദ്‌ പറയുന്നു. മുമ്പ്രായ്ക്കടുത്തുള്ള വളവിൽ, എതിർദിശയിൽനിന്ന് വന്ന ട്രെയിനിന്റെ ഫുട്ബോർഡിൽ തൂങ്ങിക്കിടന്ന ഒരാൾ ധരിച്ച ബാഗ് ഞങ്ങളുടെ ട്രെയിനിലെ യാത്രക്കാരിൽ തട്ടി. ആളുകൾ ഓരോരുത്തരായി താഴേക്ക് വീഴാൻ തുടങ്ങി.

സരോജ് അവരിലൊരാളായിരുന്നു.കമ്പാർട്ട്‌മെന്റിലെ യാത്രക്കാർ അടിയന്തര ചങ്ങല മൂന്ന് തവണ വലിച്ചെങ്കിലും, അപകടസ്ഥലത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള താനെ സ്റ്റേഷനിൽ എത്തുന്നതുവരെ ട്രെയിൻ നിന്നില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. ട്രെയിനിന്റെ ഫുട്ബോർഡിൽ ഉണ്ടായിരുന്ന സരോജ്, തന്റെ അടുത്ത് വാതിലിനടുത്ത് നിൽക്കാൻ എന്നെ രണ്ടുതവണ വിളിച്ചു, പക്ഷെ ഞാൻ അകത്ത് തന്നെ നിന്നു.ഷിർസാദ്‌ പറഞ്ഞു. ദുരന്തം നടന്നത് രാവിലെ 9:10‑ന് ദീവയ്ക്കും മുമ്പ്രായ്ക്കും ഇടയിലാണ്. ഈ ഭാഗത്ത കുത്തനെയുള്ള വളവുകൾ ഉണ്ട്. ട്രെയിനുകളിൽനിന്ന് 13 പേർ താഴേക്ക് വീണതായും അതിൽ നാല് പേർ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സെൻട്രൽ റെയിൽവേ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.