16 December 2025, Tuesday

Related news

June 27, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 22, 2025
June 20, 2025
June 19, 2025
June 19, 2025

വി വി പ്രകാശിന്റെ വീട്ടില്‍ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് എം സ്വരാജ്

Janayugom Webdesk
നിലമ്പൂര്‍
June 17, 2025 10:20 am

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും, 2021ലെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി വി പ്രകാശിന്റെ വീട്ടില്‍ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് എം സ്വരാജ് അഭിപ്രായ്പപെട്ടു. ആരോപണങ്ങൾക്കും തർക്കങ്ങൾക്കും വേണ്ടി ചെയ്തതല്ലെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി കൂടി വരുന്നു. 

വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നലെയാണ് അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട്ടിൽ സ്വരാജ് സന്ദർശനം നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും പുറത്തിറങ്ങിയ അദ്ദേഹം പ്രതികരിച്ചിരുന്നു. വി വി പ്രകാശുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. വളരെ അടുത്ത ആൾക്കാരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.