18 December 2025, Thursday

Related news

December 13, 2025
December 13, 2025
December 13, 2025
December 8, 2025
December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025

ഇറാനുമേലുള്ള ഇസ്രയേല്‍ ആക്രമണം; 20 ഇസ്ലാമിക രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി

Janayugom Webdesk
ഇസ്ലാമാബാദ്
June 17, 2025 10:49 pm

ഇറാനുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ 20 ഇസ്ലാമിക രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രസ്താവന തയ്യാറാക്കിയത്.
അല്‍ജീരിയ, ബഹറിന്‍, ബ്രൂണെ ധാരുസലാം, ചദ്, കൊമോറസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലിബിയ, മൗറിടാനിയ, പാകിസ്ഥാന്‍, ഖത്തര്‍, സൗദി, സൊമാലിയ, സുഡാന്‍, തുര്‍ക്കി, ഒമാന്‍, യുഎഇ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്. 

സമീപദിവസങ്ങളില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്ന നടപടികളെയും വിദേശകാര്യ മന്ത്രിമാർ ശക്തമായി നിരസിക്കുകയും അപലപിക്കുകയും ചെയ്തു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര അതിര്‍ത്തിയെയും പരസ്പരം ബഹുമാനിക്കണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.