18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025

യുദ്ധത്തിനെതിരെ രംഗത്തിറങ്ങണം: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
June 17, 2025 10:52 pm

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം ഇറാന് നേരെ അഴിച്ചുവിട്ട യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ജനകോടികള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ജനവാസ കേന്ദ്രങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം മിസൈലുകളും ഷെല്ലുകളും വര്‍ഷിക്കപ്പെടുന്നു. പലസ്തീന്‍ മണ്ണില്‍ ഭക്ഷണവും വെള്ളവും പോലും കിട്ടാതെ വലയുന്ന മനുഷ്യരുടെ ദുരിതങ്ങള്‍ വിവരണാതീതമാണ്. സാമ്രാജ്യത്വ — സയണിസ്റ്റ് അച്ചുതണ്ട് ലോകസമാധാനത്തിനും ജനതകളുടെ സ്വൈര ജീവിതത്തിനും നിരന്തര ഭീഷണിയായി മാറിക്കഴിഞ്ഞു.
ഭക്ഷണവും പാര്‍പ്പിടവും ഇല്ലാതെ ജനകോടികള്‍ കേഴുമ്പോള്‍ യുദ്ധവെറിയന്‍മാര്‍ ആയുധപ്രയോഗത്തില്‍ ആനന്ദം കണ്ടെത്തുന്നു. ലോകമാകെ യുദ്ധത്തിനെതിരായി, സമാധാനത്തിനുവേണ്ടി അണിനിരക്കേണ്ട സന്ദര്‍ഭത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിസംഗരായി നോക്കിയിരിക്കാനാവില്ല. എല്ലാ സമാധാന പ്രേമികളോടും ചേര്‍ന്ന് വ്യാപകമായ യുദ്ധവിരുദ്ധ പ്രകടനങ്ങളും ആശയപ്രചരണ സെമിനാറുകളും സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.