22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

മൂന്നുദിവസം മുമ്പ് കടലിൽ വീണ വിദ്യാർഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

Janayugom Webdesk
എടക്കാട്
June 27, 2025 10:30 am

കടപ്പുറത്തെ പാറയിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാൽ വഴുതി കടലിൽ വീണ വിദ്യാർഥിയു​ടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എംസി ഹൗസിൽ റഊഫിന്റെയും സി. സമീറയുടെയും മകൻ ഫർഹാൻ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഫർഹാൻ.

കണ്ണൂർ കോർപറേഷൻ ഡിവിഷൻ 34ൽ ഏഴരക്കടപ്പുറത്തെ പാറയിൽ ഇരിക്കവെ കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകൾ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടൽ ക്ഷോഭത്തെ തുടർന്നു തിരമാലയിൽ അകപ്പെടുകയായിരുന്നു. ഫയർ ഫോഴ്സ്, കോസ്റ്റൽ പൊലീസ് ഉൾപ്പെടെ രണ്ടുദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയത്. 

ഫർഹാൻ അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാർഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുൾപ്പെടെ ഓടിയെത്തിയെങ്കിലും കടൽ ക്ഷോഭത്തെ തുടർന്ന് ഫർഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് മസ്കത്ത് സലാലയിൽ ജോലി ചെയ്യുന്ന ഫർഹാന്റെ പിതാവ് റഊഫ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുഹമ്മദ് റയ്ഹാൻ, ഫാത്തിമ. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.