
പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളും, സൈനികരും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും, പൊലീസും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ പത്ത് പേർ സൈനികരാണ്. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു. ആറ് കുട്ടികൾക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഭീകര സംഘടനയായ താലിബാൻ ഏറ്റെടുത്തു. താലിബാന്റെ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പാണ് ചാവേർ ആക്രമണം നടത്തിയത്.ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ചാവേർ ആക്രമണം.
2021‑ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ അക്രമം വർദ്ധിച്ചു. അതിർത്തി കടന്നുള്ള ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് കാബൂൾ അഭയം നൽകുന്നുണ്ടെന്ന് ഇസ്ലാമാബാദ് ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.