27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കും: പ്രിയങ്ക് ഖര്‍ഗെ

ഭരണഘടനക്ക് പകരം മനുസ്മൃതിക്ക് വേണ്ടി പ്രചാരണം നടത്തി
Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2025 10:20 am

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആര്‍എസ് എസിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടകമന്ത്രിയുമായ പ്രിയങ്ക് ഖര്‍ഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു എന്ത് കൊണ്ട് ആര്‍എസ്എസിനെ നിരോധിക്കണം എന്ന് വിശദീകരിക്കാനും പ്രിയങ്ക് ഖര്‍ഗെ ശ്രമിച്ചു.

സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചില്ലേ. അവര്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുകയും രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയും നിരോധിച്ചില്ലേ. അപ്പോഴും അവര്‍ അത് തന്നെ ചെയ്തു. അവര്‍ നിയമത്തെ അനുസരിക്കുന്നവരാണെന്ന് നടിക്കുക മാത്രമാണ് ചെയ്യുക. 250 കോടി രൂപയുടെ ഫണ്ടിന്റെ സ്രോതസ് എന്താണ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പ്രിയങ്ക ഖര്‍ഗെ പറഞ്ഞു.നിയമനിര്‍മ്മാണ സഭയുടെ ജോലി നിയമമുണ്ടാക്കുക എന്നതാണ്. ആവശ്യമായ നിയമം തങ്ങള്‍ കൊണ്ടുവരും. പക്ഷെ തനിക്ക് ഭരണഘടനക്ക് അപ്പുറത്തൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രിയങ്ക ഖര്‍ഗെ പറഞ്ഞു.

ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ഉപ്പു സത്യാഗ്രഹത്തിലോ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലോ മറ്റേതെങ്കിലും ജനകീയ മുന്നേറ്റങ്ങളിലൊന്നും തന്നെ ഇടപെട്ട സംഘടനയല്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക് ഖര്‍ഗെ എക്‌സില്‍ കുറിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ തലേന്ന് ത്രിവര്‍ണ പതാകയെ ആര്‍എസ്എസ് എതിര്‍ത്തു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ മധുരപലഹാരം വിതരണം ചെയ്തു. ഭരണഘടനക്ക് പകരം മനുസ്മൃതിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചിരുന്നു.ആര്‍എസ്എസ് ഇപ്പോഴും ഭരണഘടനയെയും ത്രിവര്‍ണ പതാകയെയും എതിര്‍ക്കുന്നത് തുടരുന്നു. ബിജെപി അവരുടെ കളിപ്പാവയാണെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.