
പാകിസ്ഥാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം. കോളജ് വിദ്യാർഥികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തയ്യബ അബ്ബാസ് (19), ഉജാല (17) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. അഹമ്മദ്പൂർ ഈസ്റ്റിലാണ് അപകടം. കോളജ് വാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ലിയാഖത്ത്പൂരിൽ മൂന്ന് കോളജുകളിലെ വിദ്യാർഥികളുമായി പോയ വാനിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിദ്യാർഥികളെ കോളജിൽ നിന്നും വീടുകളിലേക്ക് തിരികയെത്തിക്കുമ്പോഴാണ് അപകടം നടന്നത്. വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിലെ ബേൺ യൂണിറ്റിൽ പ്രവേശിപ്പിച്ച നാല് വിദ്യാർഥികളുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തിൽ ഭീകരവാദ വിരുദ്ധ നിയമത്തിലെ (എടിഎ) സെക്ഷൻ 7 പ്രകാരം സദ്ദാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് സ്വകാര്യ കോളേജുകളിലെ പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വാൻ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പണം ലാഭിക്കാനായി വിദ്യാർഥികളുടെ ജീവൻ പണയം വച്ച് ശരിയായി പരിപാലിക്കാത്ത എൽപിജി വാഹനങ്ങൾ ഉപയോഗിച്ചുവെന്നാണ് കേസ്. ജൂൺ ഏഴിന് രാത്രി വൈകി മർദാനിലെ ഇരുമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് നില വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.