22 January 2026, Thursday

Related news

July 3, 2025
March 19, 2025
March 12, 2025
February 29, 2024
November 30, 2023
August 18, 2023
July 22, 2023
July 1, 2023

ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസുകാര്‍ നാളെ മഹാത്മാഗാന്ധിയേയും തള്ളിപ്പറയുമെന്ന് പി ജയരാജന്‍

Janayugom Webdesk
കോഴിക്കോട്
July 3, 2025 12:24 pm

ഖാദി വസ്ത്രത്തെ തള്ളിപ്പറയാന്‍ തയ്യാറായ കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ നാളെ മഹാത്മാഗാന്ധിയേയും തള്ളിപ്പറയുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് ഖാദി ബോര്‍‍ വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോഴെല്ലാം ഖാദി പ്രചരണത്തിന് ഊന്നല്‍ നല്‍കിയിരുന്നു.ഖദര്‍ പ്രചരണത്തിനുവേണ്ടി കേരളത്തിലും രാജ്യത്ത് ഉടനീളവും അദ്ദേഹം പര്യടനം നടത്തി. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഖാദിയെ തള്ളിപ്പറയുന്ന സ്ഥിതിയാണ് ഇന്നുള്ളത് അവര്‍ നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

കോൺ​ഗ്രസിൽ സംഭവച്ചുകൊണ്ടിരിക്കുന്ന അപചയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വദേശി വസ്ത്ര പ്രസ്ഥാനം മഹാത്മാ​ഗാന്ധി തുടങ്ങിയത് പരുത്തിയിൽ നിന്നും നൂൽ ഉത്പാദിപ്പിച്ച് ആ നൂൽ ഉപയോ​ഗിച്ച് തുണി ഉണ്ടാക്കുന്ന ആളുകളുടെ ഉന്നമനത്തിന്റെ ഭാ​ഗമായാണ് അത് ബ്രിട്ടീഷുകാർക്ക് ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്കെതിരായ സമരം കൂടി ആയിരുന്നു ആ ചരിത്രത്തെയാണ് കോൺ​​ഗ്രസ് വിസ്മരിക്കാൻ തുടങ്ങിയിരിക്കുന്നത്. കോൺ​ഗ്രസ് അതിന്റെ ആദർശങ്ങളിൽനിന്ന് വിടവാങ്ങുന്നു, പഴയകാല മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നു. ആ മൂല്യങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് ഈ പ്രസ്താവന നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

ദേശീയതയുടെ സ്ഥാനവസ്ത്രവും പരിസ്ഥിതി സൗഹൃദവുമായ ഖാദി ധരിക്കേണ്ടതില്ലെന്ന് പറഞ്ഞാൽ അത് ​കോൺ​ഗ്രസ് മുതലാളിത്ത മൂല്യങ്ങളുടെ പ്രചാരകരായി എന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഖാദി പഴയതല്ല പുതിയതാണ് എന്നതാണ് കേരളത്തിലെ ഖാദി ബോർഡ് മുന്നോട്ടുവെക്കുന്ന സ്ലോ​ഗൺ. കട്ടിതുണിയിൽനിന്ന് നേരിയ തുണിയിലേക്ക് ഖാദി മാറി. നേരിയ വസ്ത്രങ്ങൾ മാത്രമല്ല ഡിസൈനർ വസ്ത്രങ്ങളും ഉത്പാദിപ്പിച്ച് മുന്നോട്ട് പോകാൻ ഖാദി ശ്രമിക്കുകയാണ്.

ഖാദി പ്രചാരണം പണ്ട് എല്ലാ കോൺ​ഗ്രസ് യോ​ഗങ്ങളിലേയും ഒരു അജണ്ടയായിരുന്നുവെങ്കിൽ ഇന്ന് ഖാദി ഡിസൈൻ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാട്പോലും അവർ എടുക്കുന്നില്ല. ഇന്ത്യയിൽ കേരളമാണ് ഖാദിക്ക് ഏറ്റവും പ്രോത്സാഹനം നൽകുന്നത്. 100 ദിവസം വിലക്കുറവിൽ കേരളം ഖാദി വിൽക്കുന്നു സർക്കാർ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഡിസൈൻ വസ്ത്രങ്ങളിലൂടെ ഖാദി എന്ന മൂല്യത്തെ പുതിയ തലമുറയക്ക് പരിചയപ്പെുത്താൻ ശ്രമിക്കുമ്പോൾ കോൺ​ഗ്രസിലെ പുത്തൻ തലമുറ എടുക്കുന്ന നിലപാടിനെയും കോൺ​ഗ്രസിലെ ഒരു വിഭാ​ഗം മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയത്തേയും അം​ഗീകരിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.