
ക്രൊയേഷ്യന്‍ ഇതിഹാസം ഇവാൻ റാകിറ്റിച്ച് പ്രൊഫഷണല്‍ ഫുട്ബാളിൽ നിന്നും വിരമിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2004ല്‍ സ്വിസ് ക്ലബ്ബ് എഫ് സി ബേസലിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. 2011 മുതൽ 2014 വരെ സെവിയ്യയ്ക്കൊപ്പവും 2014 മുതൽ ആറ് വർഷം ബാഴ്സലോണയിലും ഇവാന്‍ കളിച്ചു. വീണ്ടും 2020ൽ സെവിയ്യയിൽ തിരിച്ചെത്തി. തുടർന്ന് 2024ൽ സൗദി ക്ലബ്ബ് അൽ ഷബാബിൽ ചേർന്നു. പിന്നീട് ക്രൊയേഷ്യൻ ക്ലബ്ബ് സ്പ്ലിറ്റിന്റെ താരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.