8 May 2024, Wednesday

സന്തോഷ് ട്രോഫി: പൊരിഞ്ഞപോരിനൊടുവില്‍ കര്‍ണ്ണാടക ചാമ്പ്യന്മാര്‍

സുരേഷ് എടപ്പാള്‍
March 4, 2023 11:09 pm

സൗദിഅറേബ്യയിലെ റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ തുല്ല്യശക്തികള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ 2–3 ഗോളുകള്‍ക്ക് മേഘാലയയെ വീഴ്ത്ത് കര്‍ണ്ണാടക 75 മത് സന്തോഷ് ട്രോഫിയില്‍ ജേതാക്കളായി. 1969 നുശേഷം ഇതാദ്യമായാണ് കര്‍ണ്ണാടക സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. നേരത്തെ നാല് തവണ മൈസൂര്‍ ടീമായിരുന്ന കാലത്തായിരുന്നു കിരീട നേട്ടം. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ പേരില്‍ നേടുന്ന പ്രഥമ സന്തോഷ് ട്രോഫി യാണ് ഇത്.

കളി തുടങ്ങിയതും കര്‍ണ്ണാടകയുടെ ഗോള്‍ പിറന്നു. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ മേഘാലയ കളത്തില്‍ കാലുറപ്പിക്കുന്നതിനു മുമ്പ് തന്നെ സുനില്‍ കുമാറിന്റെ വകയായിരുന്നു ഗോള്‍. കര്‍ണ്ണാടകയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. ഒമ്പതാം മിനുട്ടില്‍ മേഘാലയയുടെ മറുപടി വന്നു. സ്‌ട്രൈക്കര്‍ ഷീന്‍ ന്റെ സുന്ദരമായ ഗോളിലൂടെ ടീമിനു സമനില സമ്മാനിച്ചു. പത്തു മിനുട്ടു പിന്നിട്ടപ്പോഴേക്കും വീണ്ടും കര്‍ണ്ണാടക മുന്നിലെത്തി. വീണ്ടും സുനില്‍കുമാര്‍. ബോക്‌സിനു പുറത്തു നിന്നെടുത്ത ഫ്രീകിക്ക് മേഘാലയന്‍ ഡിഫന്‍ന്‍ര്‍മാരെയും ഗോള്‍കീപ്പര്‍ ബെക്കെ ഓറത്തേയും കടന്ന വലയില്‍. സെമിയല്‍ സര്‍വ്വീസ്സസിനെതിരെയും സനില്‍ ഇടവെട്ട് ഫ്രികിക്കിലൂടെ ടീമി്‌ന് വിജയഗോള്‍ സമ്മാനിച്ചിരുന്നു.

ഇടവേള സമയത്ത് 3–1 ന് മൈസൂര്‍ ടീമന് കളിയില്‍ വ്യക്തമായ ആധിപത്യം. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കി കളിയില്‍ തിരിച്ചെത്താന്‍ മേഘാലയയുടെ പരിശ്രമങ്ങള്‍ അറുപതാം മിനുട്ടില്‍ ഫലം കണ്ടു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന ഷീന്‍ കാലിലെത്തിയ പന്ത് ഞൊടിയിടയില്‍ കര്‍ണ്ണാടകയുടെ വലയിലെത്തിച്ചു. ഇതാദ്യമായാണ് സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ത്യക്ക് പുറത്ത് വേദിയാകുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സവിശേഷമായ അറേബ്യന്‍ എഡിഷനില്‍ വിജയം സ്വന്തമാക്കി കര്‍ണ്ണാടക പുതുചരിതമെഴുതുകയായിരുന്നു. മേഘാലയയും ഇതാദ്യമായാണ് സന്തോഷ് ട്രോഫിയുടെ സെമിയിലും ഫൈനലിലുമെത്തുന്നത്. പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സര്‍വ്വീസ്സസ് സ്‌ന്തോഷ് ട്രോഫിയില്‍ മൂന്നാമതെത്തി.

Eng­lish Sum­ma­ry: San­tosh Tro­phy: Kar­nata­ka cham­pi­ons after battle

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.