9 December 2025, Tuesday

ഒരേ മനസോടെ നാട്; കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ദേശീയ പണിമുടക്ക് 6 മണിക്കൂർ പിന്നിട്ടു

Janayugom Webdesk
ന്യൂഡൽഹി
July 9, 2025 8:17 am

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെയുള്ള പണിമുടക്കിനോട് അണിചേർന്ന് നാടൊന്നാകെ. പണിമുടക്ക് 6 മണിക്കൂർ പിന്നിടുമ്പോൾ രാജ്യം നിശ്ചലമായി. പ്രതിരോധം, ഖനി, നിർമാണം, ഉരുക്ക്‌, ടെലികോം, റെയിൽവേ, ഗതാഗതം, ഇൻഷുറൻസ്‌, ബാങ്കിങ്, തപാൽ, മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാ​ഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സം​ഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2 മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. പണിമുടക്ക് കേരളത്തെയും നിശ്ചലമാക്കി. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്ത് രാജ്ഭവന് മുൻപിൽ പതിനായിരങ്ങൾ അണിനിരക്കുന്ന കൂട്ടായ്‌മ നടക്കും. ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം കൂട്ടായ്മകൾ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.