25 December 2025, Thursday

Related news

December 22, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; ഐസിസി അംപയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി അന്തരിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്
July 9, 2025 6:24 pm

ഐസിസി ഇന്റർനാഷണൽ പാനൽ ഓഫ് അമ്പയർ ബിസ്മില്ല ജാൻ ഷിൻവാരി അന്തരിച്ചു. 41 വയസായിരുന്നു. വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് പെഷവാറിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു അദ്ദേഹം. പക്ഷേ നിർഭാഗ്യവശാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം മരിച്ചു എന്ന് ബിസ്മില്ല ജാൻ ഷിൻവാരിയുടെ സഹോദരൻ സെയ്ദ ജാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഷിൻവാരി 25 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ ഷാർജയിൽ അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള ഏകദിന മത്സരത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (എസിബി) കണക്കനുസരിച്ച്, ഷിൻവാരി 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, 51 ലിസ്റ്റ് എ മത്സരങ്ങളിലും, 96 ആഭ്യന്തര ടി20 മത്സരങ്ങളിലും അമ്പയറായിരുന്നു.

ഷിൻവാരി അന്താരാഷ്ട്ര അമ്പയർ എന്ന നിലയിൽ അവസാനമായി കളിക്കളത്തിൽ എത്തിയത് ഫെബ്രുവരിയിൽ ഒമാനിലെ അൽ അമരാത്തിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങൾ നിയന്ത്രിച്ചപ്പോഴാണ്. ബിസ്മില്ലയുടെ മരണത്തിൽ ഐസിസി ചെയർമാൻ ജയ് ഷാ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച അഫ്ഘാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ അച്ചിൻ ജില്ലയിലാണ് ഷിൻവാരിയുടെ സംസ്കാരം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.