
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. തോക്ക് വൃത്തിയാക്കുന്നതിനിടെ ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ചാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. രാവിലെ ഡ്യൂട്ടി മാറുന്നതിന്‍റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാല്‍ തറയിലാണ് വെടിയുണ്ട പതിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടൻ്റ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.