
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ കുട്ടികളുടെ നാടുകടത്തൽ വർധിച്ചതായി റിപ്പോർട്ട്. ഏപ്രിലിൽ മാത്രം യുഎസിൽ 11 വയസോ അതിൽ താഴെയോ പ്രായമുള്ള 8,300ലധികം കുട്ടികളെ നാടുകടത്തിയതായി കോടതി കണക്കുകള്‍ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് കുട്ടികളെ നാടുകടത്തിയത്. കുട്ടികളിൽ പലരും അഭിഭാഷകരോ രക്ഷിതാക്കളോ ഇല്ലാതെ തനിച്ചാണ് ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകേണ്ടി വന്നത്.
ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം, 53,000ത്തിലധികം പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഉത്തരവുകൾ വന്നിട്ടുണ്ട്. ആ കുട്ടികൾ കൂടുതലും പ്രൈമറി സ്കൂൾ പ്രായമോ അതിൽ താഴെയോയുള്ളവരാണ്. ഏകദേശം 15,000 കുട്ടികൾ നാല് വയസിന് താഴെയുള്ളവരായിരുന്നുവെന്നും 20,000 പേർ നാല് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നുവെന്നും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. കുട്ടികൾക്ക് പലപ്പോഴും നിയമ പ്രക്രിയ മനസിലാകാറില്ലെന്ന് അഭിഭാഷകർ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. കുടിയേറ്റക്കാർക്ക് നിയമ സഹായം നൽകുന്നതിനുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറച്ച സമയത്ത് നാടുകടത്തപ്പെട്ടതിനാൽ കുട്ടികള്‍ക്ക് നിയമസഹായം ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.