31 December 2025, Wednesday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025

അമ്മയറിഞ്ഞിട്ടില്ല പൊന്നോമന യാത്രയായത് , സങ്കടകടലിൽ നാട്ടുകാർ; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛൻ

Janayugom Webdesk
കൊല്ലം
July 17, 2025 6:15 pm

മിഥുന്റെ മരണ വിവരം അമ്മയെ അറിയിക്കാൻ കഴിയാതെ ബന്ധുക്കൾ. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ആ കുടുംബത്തിനൊപ്പമാണ് അമ്മ സുജയുള്ളത്. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. പക്ഷേ ഫോണെടുക്കുന്നില്ല. മിഥുന്റെ പിതാവ് മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. 

പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു. ”എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്.രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്. കൂലിപ്പണിക്കാരനായ അച്ഛൻ മനോജാണ് രാവിലെ മിഥുനെ സ്കൂളിൽ എത്തിച്ചത്.

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.