9 December 2025, Tuesday

പാരിതോഷികം വെറുംവാക്ക്: അര്‍ഷാദ് നദീം

Janayugom Webdesk
കറാച്ചി
July 18, 2025 9:47 pm

പാരിസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട പാരിതോഷികവും സമ്മാനങ്ങളും ലഭിച്ചിട്ടില്ലെന്ന് പാക് ജാവലിന്‍ താരം അര്‍ഷാദ് നദീം. പലരും ഭൂമി വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ അത് ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. പാരിസ് ഒളിമ്പിക്സിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ പ്രഖ്യാപിച്ച സമ്മാനങ്ങളില്‍ പലതും എനിക്ക് ലഭിച്ചില്ല. ഭൂമി നല്‍കുമെന്ന പ്രഖ്യാപനങ്ങളെല്ലാം വ്യാജമായിരുന്നു. ഒന്നുപോലും എനിക്ക് കിട്ടിയില്ല. എന്നാല്‍ ക്യാഷ് അവാര്‍ഡുകള്‍ ലഭിച്ചു-അര്‍ഷാദ് ജിയോ ടിവിയോട് പറഞ്ഞു. 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച അർഷാദ് ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്നിലാക്കിയാണ് പാരിസ് ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.