
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ ഇടിച്ചു നിരത്തുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളും സ്കൂളുകളും അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇസ്രേയേല്‍ സേന ഇടിച്ചു നിരത്തുന്നത്വിവിധ ആക്രമണങ്ങളിൽ ചെറിയ കേടുപാടുകൾ പറ്റിയ കെട്ടിടങ്ങൾ ഉൾപ്പെടെ തകർക്കുന്നതിന്റെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളും ബിബിസി പുറത്തുവിട്ടു.
എന്നാൽ ഹമാസിന്റെ പ്രവർത്തന കേന്ദ്രങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളുമായി പ്രവർത്തിച്ച കെട്ടിടങ്ങളാണ് തകർക്കുന്നതെന്നാണ് ഇസ്രയേൽ സേനയുടെ വിശദീകരണം. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 35പേർകൂടി കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി സഹായ കേന്ദ്രങ്ങളിൽ കാത്തുനിന്ന ഏഴ് പേരും ഇതിലുൾപ്പെടും. പോഷകാഹാരക്കുറവുമൂലം ഗാസയിൽ മരിച്ച കുട്ടികളുടെ എണ്ണം 69 ആയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.