
വയനാട് പുനരധിവാസത്തിനായി ഫണ്ട് ശേഖരിക്കാനുള്ള കോണ്‍ഗ്രസിന്റെ ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമെന്ന് പരാതി.ആപ്പ് നിലവില്‍ സിംഗിള്‍ സക്രീന്‍ ആപ്ലിക്കേഷന്‍ ആണ്. പരിച്ച തുകയെ സംബന്ധിച്ച് യാതൊരു വിവരവും ആപ്പില്‍ ലഭ്യമല്ലെന്നും പറയപ്പെടുന്നു.
ദുരിതബാധിതകര്‍ക്ക് 100വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. അതിന്റെ ഫണ്ടിനുള്ള പ്രത്യേക ആപ്പും ആരംഭിച്ചു. എന്നാല്‍ പിന്നീട് അതില്‍ വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. മൊത്തത്തില്‍ പിരിച്ച തുക, ഇതുവരെയും അവര്‍ ചിലവഴിച്ച തുക, സംഭാവന ആരൊക്കെ തന്നു. എന്തു ചിലവഴിച്ചു വിശദംശങ്ങള്‍ എല്ലാം ആപ്പില്‍ ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒന്നും ലഭ്യമല്ല. ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും കോണ്‍ഗ്രസിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒന്നുമായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.