
ബോയിങ് 787, ബോയിങ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളില്ലെന്ന് എയര്‍ ഇന്ത്യ. പരിശോധന പൂര്‍ത്തിയായെന്നും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ നിര്‍ദേശം. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എന്‍ജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ കട്ട് ഓഫ് ആയെന്നാണ് അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, സ്വിച്ചുകള്‍ എങ്ങനെയാണ് കട്ട് ഓഫ് മോഡിലേക്ക് പോയതെന്ന് വ്യക്തമാക്കിയിരുന്നില്ല. ബോയിങ് 787 ഡ്രീംലൈനറുകൾ എയർ ഇന്ത്യയും ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് ഉപയോഗിക്കുന്നത്. ബോയിങ് 787 വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ടത്. ഡിജിസിഎ നിർദേശം വരുന്നതിനു മുമ്പ് തന്നെ പരിശോധന ആരംഭിച്ചിരുന്നുവെന്നും, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.