
രാവിനെ പകലാക്കി കനത്ത മഴയെയും അവഗണിച്ചു് പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ , അന്ത്യാഭിവാദനമേകാൻ കൊല്ലത്ത് കാത്തു നിന്നത് പ്രായഭേദമന്യേ ആയിരങ്ങൾ . രാത്രിയും പുലർച്ചെയും ഓരോ കേന്ദ്രത്തിലുമുള്ള ജനത്തിരക്ക് കാരണം ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത് . ഇന്നലെ രാത്രി 9 മണിയോടെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്ന തരത്തിലാണ് പദ്ധതി ഇട്ടതെങ്കിലും ജന തിരക്ക് മൂലം സമയം ഏറെ വൈകി . നിശ്ചയിച്ച കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി നൂറുകണക്കിന് സ്ഥലങ്ങളിൽ ആൾകൂട്ടം കാത്തുനിന്നു വി എസിന് അന്ത്യാഭിവാദ്യമേകി . വിലാപയാത്ര ഉടൻ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.