7 February 2026, Saturday

Related news

February 6, 2026
January 8, 2026
January 1, 2026
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
November 24, 2025
November 20, 2025

‍ഡിസി ഓഫീസില്‍ നിന്ന് മടങ്ങി വിഎസ്; വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്

Janayugom Webdesk
ആലപ്പുഴ
July 23, 2025 5:18 pm

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് വിട നല്‍കി ആലപ്പുഴ ‍ഡിസി ഓഫീസ്. അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇനി ക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. പ്രിയ സഖാവിനെ കൺനിറയെ കാണാനായി ജനസാഗരമാണ് എത്തിയത്. 24 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം ഉച്ചയോടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച വി എസിന്റെ മൃതദേഹം ശേഷം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചത്. സമയക്രമം പാലിക്കുന്നതിനായി ഡി സി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിരുന്നു. തുടർന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം നടത്തും. അതിനുശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനുമായി ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.