
കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് മരിച്ചത്. ഫർവാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.
കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലാബ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു സൂസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ്: ബിനു തോമസ്, മകൾ: ഫെയ്ത് ബിനു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.