
മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി കെ കെ ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവതിയുടെ മുഖമുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ എത്തിയതോടെ സുഹൃത്തുക്കള്‍ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചിത്രങ്ങള്‍ക്ക് പിന്നില്‍ തന്‍റെ മുന്‍കാമുകനായ ഹോബിനാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2024 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പലപ്പോഴായി യുവതി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.