
കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് സൂചന. ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്ന സമയത്താണ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടന്നത്. യുവതി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. അക്രമിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.