
ഹൈവേയിലൂടെ പോകുന്ന വാഹനം മുന്നറിയിപ്പില്ലാതെ പെട്ടന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് സുപ്രീംകോടതി. എതെങ്കിലും വ്യക്തിപരമായ അടിയന്തര കാരണങ്ങള്‍കൊണ്ടാണെങ്കില്‍പ്പോലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ ബഞ്ച് പറയുന്നു.
2017‑ല്‍ കോയമ്പത്തൂരില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഹക്കീമിന്റെ ഹര്‍ജിയിലാണ് നിരീക്ഷണം. ഹൈവേയില്‍ മുന്നില്‍പ്പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഹക്കീമിന്റെ ബൈക്ക് അതിലിടിച്ച് മറിഞ്ഞു.
റോഡില്‍വീണ ഹക്കീമിനെ മറ്റൊരു ബസ് ഇടിക്കുകയും ചെയ്തു. ഗര്‍ഭിണിയായ തന്റെ ഭാര്യക്ക് ഛര്‍ദിക്കാന്‍ വന്നതിനാലാണ് പെട്ടെന്ന് കാര്‍ നിര്‍ത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍, ഏത് സാഹചര്യത്തിലായാലും പിന്നിലെ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് (സിഗ്‌നല്‍) നല്‍കാതെ ഹൈവേയില്‍ വാഹനം പെട്ടെന്ന് നിര്‍ത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.