23 January 2026, Friday

Related news

January 14, 2026
December 29, 2025
December 23, 2025
November 15, 2025
November 9, 2025
November 4, 2025
November 1, 2025
October 14, 2025
October 6, 2025
October 4, 2025

എംജി റോഡ് സര്‍ക്കുലര്‍ ബസ് ഇനി ഷിപ്പ്യാര്‍ഡ് വഴി നേവല്‍ ബേസിലേക്കും

Janayugom Webdesk
കൊച്ചി
July 31, 2025 3:56 pm

ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാരുടെ ഇടയില്‍ പ്രചാരം നേടിയ കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് ഓഗസ്റ്റ് 1 മുതല്‍ കൊച്ചിന്‍ ഷ്പ്യാഡിലേക്കും
നേവല്‍ ബേസിലേക്കും സര്‍വ്വീസ് ആരംഭിക്കും. എംജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസാണ് നിശ്ചിത സമയങ്ങളിൽ ഇവിടങ്ങളിലേക്ക് നീട്ടുന്നത്. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.38 നും ഉച്ചയ്ക്ക് 1.20 നും മഹാരാജാസ് സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.59 നും വൈകിട്ട് 5.02 നുമാണ് ഷിപ്പായര്‍ഡ് വഴി നേവല്‍ ബേസിലേക്ക് സര്‍വ്വീസ്. ഷിപ്പ്യാര്‍ഡില്‍ നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് രാവിലെ 7.57, വൈകിട്ട 3.14, 5.27 എന്നീ സമയങ്ങളിലും ബോട്ട് ജട്ടിയിലേക്ക് ഉച്ചയ്ക്ക് 1.27 നും സര്‍വ്വീസ് ഉണ്ടാകും. അടുത്ത മാസം കടവന്ത്ര- പനമ്പള്ളി നഗർ റൂട്ടിൽ സർവ്വീസ് ആരംഭിക്കും.

ജനുവരി 16 മുതല്‍ പല ഘട്ടങ്ങളിലായി വിവിധ റൂട്ടുകളിൽ ആരംഭിച്ച ബസ് സര്‍വ്വീസില്‍ ഇതേവരെ 652,944പേര്‍ യാത്ര ചെയ്തു. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടുകളിലായി പ്രതിദിനം  4000ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച എംജിറോഡ്-ഹൈക്കോര്‍ട്ട് ഇലക്ടിക് ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ്  സര്‍വ്വീസ് നടത്തുന്നത്. ഏപ്രിലില്‍ സര്‍വ്വീസ് ആരംഭിച്ച  ഹൈക്കോർട് സർക്കുലർ സർവ്വീസിൽ   ഇതേവരെ യാത്രചെയ്തത്  1, 06,317  പേരാണ്. ഇപ്പോള്‍ പ്രതിദിനം ശരാശരി 815 പേര്‍ യാത്ര ചെയ്യുന്നു.
ആലുവ‑എയര്‍പോര്‍ട്ട് റൂട്ടില്‍  ഇപ്പോള്‍ പ്രതിദിനം ശരാശരി 1377 ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 264,740 പേര്‍ യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 876 ആണ്. ഇതേവരെ 151,673പേര്‍ യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 841 പേര്‍ യാത്ര ചെയ്യുന്നു. ഇതേവരെ 130,214 പേര്‍ യാത്ര ചെയ്തു. 13 ബസുകളുമായി ഒരു ദിവസം വിവിധ ഭാഗങ്ങളിലെ 5 റൂട്ടുകളിലാണ്  കൊച്ചി മെട്രോ ഫീഡര്‍ ബസ്  സർവ്വീസ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.