16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 11, 2025

ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

Janayugom Webdesk
മലപ്പുറം
August 1, 2025 4:25 pm

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ(35) ആണ് അറസ്റ്റിലായത്. ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് വിദ്യാർത്ഥിനി പരാതിപെട്ടിരുന്നു. പെൺകുട്ടി കോളജിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചാണ് അതിക്രമം നേരിട്ടത്. 

വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തത്. കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ കണ്ടക്ടർ ബസിലെ മുൻ ഭാ​ഗത്തുനിന്നും പിൻഭാ​ഗത്തെ സീറ്റിലേക്കി ഇയാളെ മാറ്റിയിരുത്തുകയായിരുന്നു. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതി ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് മലാല എന്ന ബസും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇറങ്ങിപ്പോയ പ്രതി ആരെണെന്ന് കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.