22 January 2026, Thursday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

സിനിമ കോണ്‍ക്ലേവ് വേദിയിലെ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി

Janayugom Webdesk
തിരുവനന്തപുരം
August 4, 2025 1:13 pm

സിനിമ കോൺക്ലേവ് വേദിയിലെ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. മ്യൂസിയം പൊലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലുമാണ് പരാതി നൽകിയത്. പൊതുപ്രവർത്തകൻ ദിനു വെയിൽ ആണ് പരാതി നൽകിയത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.ആയിരക്കണക്കിന് വർഷം പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് നീതി ഉറപ്പാക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റിന് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും അവരുടെ സർഗാത്മ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നതിൽ ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു. പണച്ചെലവുള്ള സർഗാത്മക ആവിഷ്കാരമാണ് സിനിമ. അതിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നത് ഉചിതമായ നടപടിയാണ്. സ്ത്രീകളും പട്ടികജാതിക്കാരുമൊക്കെ തങ്ങളുടെ അധ്വാനം കൊണ്ട് സമൂഹത്തിന് ഏറെ സംഭാവന നൽകുന്നവരാണ്.സിനിമാ മേഖലയിൽ ഉൾപ്പടെ ഏറെ ശോഭിക്കാൻ കഴിയുന്നവർ കൂടിയാണ് അവർ. അതുകൊണ്ട് സാംസ്കാരിക വകുപ്പ് നടപ്പാക്കി വരുന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ ഫണ്ട് ഉപയോഗിച്ച് വനിതാ സംവിധായകർ ചെയ്ത നാല് സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതെല്ലാം ശരിയായി കണ്ടിരുന്നെങ്കിൽ അടൂർ ഇത്തരം അഭിപ്രായം പറയില്ലായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ക്യാമറയുടെ നോട്ടം പൊതുവിൽ പുരുഷനോട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതിന് ബദൽനോട്ടം ഉണ്ടാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.