19 December 2025, Friday

Related news

December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടി നൽകണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
August 5, 2025 6:42 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടി നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജൂലൈ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം കഴിഞ്ഞാൽ അപേക്ഷകളും/ആക്ഷേപങ്ങളും നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് ഏഴ് ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാർഡ് വിഭജനത്തെ തുടർന്ന് വോട്ടർ പട്ടികയിൽ വാർഡ് അടിസ്ഥാനത്തിൽ ഉണ്ടായ നിരവധി അപാകതകൾ തെരഞ്ഞെടുപ്പ് കമ്മിഷനും ബോധ്യമായിട്ടുള്ളതാണ്. 

കൂടാതെ സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ പ്രതികൂല കാലാവസ്ഥയും തുടർന്ന് ഉണ്ടായ കെടുതികളും പൊതു സമൂഹത്തിനും രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയയുമായി ജാഗ്രതയോടെ മുന്നോട്ട് പോകുന്നതിന് തടസമായി. ആയതുകൊണ്ട് അപേക്ഷകളും/ ആക്ഷേപങ്ങളും നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് ഏഴിൽ നിന്നും ഒരു മാസം കൂടി നീട്ടി നൽകിക്കൊണ്ടും, മറ്റ് അനുബന്ധ തീയതികൾ ക്രമീകരിച്ചുകൊണ്ടുമുള്ള പ്രഖ്യാപനം ഉണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.