
ബാധയൊഴിപ്പിക്കലെന്ന വ്യാജേന 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവവും സുഹൃത്തും അറസ്റ്റിൽ. മുംബൈയിലെ വിരാറിൽ നടന്ന സംഭവത്തിൽ പ്രേം പാട്ടീൽ(22), സുഹൃത്ത് കരൺ പാട്ടീൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങൾക്കുമുമ്പ് പരിചയപ്പെട്ട പ്രേം പാട്ടീൽ താനൊരു മന്ത്രവാദിയാണെന്ന് പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ദുഷ്ടശക്തിയുണ്ടെന്നും അതിനെ ഒഴിപ്പിക്കാൻ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് ജൂലൈ 30ന് പ്രേമും കരൺ പാട്ടീലും ചേർന്ന് പെൺകുട്ടിയെ വിരാറിലെ രാജ്ഒഡി ബീച്ചിലെ ഒരു ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി സുഹൃത്തിനോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സുഹൃത്തിന്റെ നിർദേശപ്രകാരം പെൺകുട്ടി പൊലീസിൽ പരാതി നൽകി. അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനും എതിരെയുള്ള നിയമത്തിലെ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും വിരാർ പൊലീസ് ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ മറ്റ് പെൺകുട്ടികളെയും സമാനരീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.