22 January 2026, Thursday

Related news

December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025
October 25, 2025

ബീഹറിലെ വോട്ടര്‍ പട്ടിക: പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാപ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2025 10:51 am

ബീഹാറിലെ ലക്ഷക്കണക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഹനിക്കുന്ന വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്ക്ക് (എസ്ഐആര്‍) എതിരായ പ്രതിപക്ഷത്തിന്റെ മഹാപ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. രാവിലെ തന്നെ പ്രതിപക്ഷ എംപിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.

ബിജെപി–തെരഞ്ഞെടുപ്പ്‌ കമീഷൻ അവിശുദ്ധ കൂട്ടുകെട്ടിന്റെ വോട്ടുമോഷണം അവസാനിപ്പിക്കുകതുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരും. ഇന്ത്യ കൂട്ടായ്‌മയുടെ സഭാനേതാക്കൾ തെരഞ്ഞെടുപ്പ്‌ കമീഷനെ കാണാൻ സമയം തേടി. ഇന്ത്യകൂട്ടായ്‌മ എംപിമാർക്കും നേതാക്കൾക്കും തിങ്കളാഴ്‌ച രാജ്യസഭാ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെ വിരുന്ന് ഒരുക്കിയിട്ടുണ്ട്‌. തുടർപ്രക്ഷോഭങ്ങൾ ചർച്ചയിൽ തീരുമാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.