6 December 2025, Saturday

Related news

December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
November 21, 2025
November 21, 2025
November 19, 2025
November 14, 2025

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 4 മരണം, ആറ് പേർക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗർ
August 17, 2025 11:52 am

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 4 മരണം. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുകയാണ്. മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനും നിർദേശം നൽകി. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളുടെ തീരത്തേക്കും മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ ആഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡിൽ
മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 60 പേർ ഇതിനോടകം മരിച്ചു. ഇതിൽ രണ്ടുപേർ സിഐഎസ്എഫ് ജവാന്മാരാണ്. നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.