22 January 2026, Thursday

Related news

December 31, 2025
November 17, 2025
November 15, 2025
November 15, 2025
November 6, 2025
October 28, 2025
August 17, 2025
July 25, 2025
April 6, 2025
October 24, 2024

ആര്‍ജെഡി എല്‍ഡിഎഫ് വിടുമെന്നത് വ്യാജം എം വി ശ്രേയാംസ് കുമാര്‍

Janayugom Webdesk
കോഴിക്കോട്
August 17, 2025 4:10 pm

ആര്‍ജെഡി എല്‍ഡിഎഫ് വിടുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വെറും വ്യാജപ്രചരണങ്ങളാണെന്നും ഇതിനു പിന്നില്‍ ചിലരുടെ അജണ്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയില്‍ ആര്‍ജെഡിയ്ക്ക് യാതൊരു അതൃപ്തിയുമില്ല. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷികളിലൊന്നാണ് ആര്‍ജെഡി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകിരക്കുന്നത്.

അടുത്ത സമയത്തായി സമൂഹ മാധ്യമങ്ങളിലുടെയും മറ്റും ആര്‍ജെഡി മുന്നണി വിടാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊര ആധികാരികതയില്ലെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു .ഇടതുമുന്നണിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കള്ളപ്രചാരണങ്ങൾ രാഷ്ട്രീയ എതിരാളികളുടെ തന്ത്രത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ആരോപിച്ചു.

മുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിയിൽ തുടർന്നും ശക്തമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും ശ്രംയാംസ് കുമാര്‍ വ്യക്തമാക്കി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.