25 January 2026, Sunday

കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ എഐ കാരണമാകും; ജനന നിരക്ക് കുറയുന്നത് വലിയ പ്രശ്നമെന്നും സാം ആള്‍ട്ട്മാന്‍

Janayugom Webdesk
വാഷിങ്ടൺ
August 17, 2025 4:37 pm

കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ എഐ കാരണമാകുമെന്നും ജനന നിരക്ക് കുറയുന്നത് വലിയ പ്രശ്നമെന്നും ഓപ്പൺ എഐ ബോസ്
സാം ആള്‍ട്ട്മാന്‍. കുടുംബവും സമൂഹമൊക്കെ നമ്മെ കൂടുതൽ സന്തോഷവാന്മാരാക്കും. അതിലേക്ക് എല്ലാവരും ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷ.

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ), ഇപ്പോഴും സാങ്കൽപ്പികം മാത്രമായ എഐയുടെ ഈ വിഭാഗത്തിന് മനുഷ്യനെ പോലെ ചിന്താശേഷി ഉണ്ടാകും. ഇത്തരം ഒരു കണ്ടുപിടുത്തം നടന്നാൽ അത് സമൂഹത്തിന്റെ ഘടനയെ തന്നെ മാറ്റും. ആ മാറ്റം കുഞ്ഞുങ്ങളെ വളർത്താൻ കൂടുതൽ സഹായിക്കുന്ന തരത്തിലാകുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ സംരംഭകനായ നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിലാണ് ആൾട്ട്മാൻ ഇക്കാര്യം പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.