19 January 2026, Monday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

സിപിഐ സംസ്ഥാന സമ്മേളനം; 19 ന് പതാക ദിനം ആചരിക്കും

Janayugom Webdesk
ആലപ്പുഴ 
August 17, 2025 4:34 pm

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പി കൃഷ്ണപിള്ള ദിനമായ 19 ന് പതാക ദിനം ആചരിക്കും. ആലപ്പുഴ ജില്ലയിലെ പാർട്ടി അംഗങ്ങളുടെ വസതികളിൽ അന്നേദിവസം രാവിലെ പതാക ഉയർത്തും. ബ്രാഞ്ചുകൾ,ലോക്കൽ കമ്മറ്റികൾ,മണ്ഡലം കമ്മറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ 1500 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ആലപ്പുഴയിൽ കേന്ദ്ര സ്വാഗത സംഘം ഓഫീസിന് മുന്നിൽ രാവിലെ 7 മണിക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തും. വലിയ ചുടുകാട്ടിൽ ദേശീയ എക്‌സി അംഗം കെ പി രാജേന്ദ്രനും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ കൗണ്‍സിൽ അംഗം പി പ്രസാദും,സികെ ചന്ദ്രപ്പൻ സ്മാരകത്തിന് മുന്നിൽ സ്വാഗത സംഘം ജന കൺവീനർ ടിജെ ആഞ്ചലോസും, ടിവി സ്മാരകത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി എസ് സോളമനും സുഗതൻ സ്മാരകത്തിന് മുന്നിൽ തിരുവിതാംകൂർ കയർ ഫാക്റ്ററി വർക്കേഴ്‌സ് യൂണിയൻ ജനറല്‍ സെക്രട്ടറി പി വി സത്യനേശനും ചേർത്തല സി കെ കുമാര പണിക്കർ സ്മാരകത്തിന് മുന്നിൽ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോനും പതാക ഉയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.