
വ്യാജ ഡോക്ടർ ചമഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിലായി. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശി വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുപരികയായിരുന്നു. ഈ കേസിലാണ് അറസ്റ്റിലായത്.
പ്രതിയെ പിടികൂടിയത് സിപിഓ സുബിമോൻ ആണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ 2010 ൽ രജിസ്റ്റർ ചെയ്ത കേസിലും 2016 ൽ കോട്ടയം ജില്ലയിലെ കുമരകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിന് ഇയാൾക്കെതിരെ വാറണ്ട് നിലനിൽക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.