24 January 2026, Saturday

ബോൾസൊനാരോ അർജന്റീനയിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ബ്രസീലിയ
August 22, 2025 8:34 am

തെരഞ്ഞെ­ടുപ്പ് അട്ടിമറിക്കേസില്‍ വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ അര്‍ജന്റീനയിലേക്ക് പലായനം ചെ­യ്യാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സന്ദേശങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. അര്‍ജന്റീനയില്‍ രാഷ്ട്രീയ അഭയം തേടുന്നതിനുള്ള അപേക്ഷ 2024 ഫെബ്രുവരി 10ന് അദ്ദേഹം തയ്യാറാക്കിയതായി അസേ­ാസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടിമറി ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീടും ഓഫിസും പരിശോധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബോള്‍സൊനാരോ കത്ത് തയ്യാറാക്കിയത്. അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലിയെ അഭിസംബോധന ചെയ്ത 33 പേജുള്ള കത്തിൽ, ബ്രസീലിൽ താൻ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുകയാണെന്ന് ബോള്‍സൊനാരോ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.