4 February 2026, Wednesday

Related news

January 9, 2026
January 2, 2026
September 5, 2025
August 22, 2025
August 22, 2025
August 10, 2025
April 14, 2025
February 20, 2025
January 1, 2025
September 16, 2024

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്ന തീരുമാനം മാറ്റി ബെവ്കോ

Janayugom Webdesk
തിരുവനന്തപുരം
August 22, 2025 9:32 pm

പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് പകരം പണം നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്ന തീരുമാനം മാറ്റി ബെവ്കോ. അടുത്തമാസം 10 ലേക്ക്മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിക്കൊണ്ടുള്ള തീരുമാനം. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മദ്യത്തിന് 10-ാം തീയതി മുതൽ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു. മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് തമിഴ്നാട് മോഡൽ പരിഷ്കരണം കൊണ്ടുവരുന്നത്. ബെവ്കോയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ 800 രൂപയ്ക്ക് മുകളിൽ വരുന്ന മദ്യം ഗ്ലാസ് ബോട്ടിലായിരിക്കും ഇനി വിൽക്കുക. സെപ്റ്റംബർ 10 മുതൽ മദ്യത്തിന് 20 രൂപ അധികം നൽകണം. ഇതൊരു ഡെപോസിറ്റാണ്. മിനറൽ വാട്ടർ നിയന്ത്രണത്തിൽ കോടതി ഇടപെട്ടതിനെത്തുടർന്നാണ് മധ്യക്കുപ്പികളിൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്. ഇത് ​ഗജനാവിലേക്ക് കൂടുതൽ പണം ലഭിക്കുന്നതിനുള്ള വഴികൂടിയാകും

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.